കുറ്റിച്ചിറയുടെ നാഥൻ.. സയ്യിദ് മുഹമ്മദ് ജിഫ്‌രി, സയ്യിദ് ശൈഖ് ജിഫ്രി എന്നും അറിയപ്പെടുന്നു. ഇരുപതാം വയസ്സിൽ ഹള്റമൗത്തിൽ നിന്ന് പായക്കപ്പലേറി കോഴിക്കോടിറങ്ങിയ മഹാനെ സ്വീകരിച്ചത് അന്നത്തെ ഖാളിയും സാമൂതിരിയും കൂടിയായിരുന്നു. കൊയിലാണ്ടിയിലെ സയ്യിദ് മുഹമ്മദ് ഹാമിദ് തങ്ങളായിരുന്നു ആത്മീയഗുരു.
വലിയ ഗ്രന്ഥരചയിതാവായിരുന്ന മഹാനവർ കൈ കൊണ്ട് എഴുതിയ ഖുർആനിന്റെ പ്രതിയുൾപ്പടെ നിരവധി ഗ്രന്ഥങ്ങൾ മസാറിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിടുന്ന് ഇബാദത്തിനായി ഇരുന്നപ്പോൾ അവിടുത്തെ ചൂടേറ്റ് അടിഭാഗം കരിഞ്ഞ ബെഞ്ചും അവിടെ കാണാനാവും. ടിപ്പു സുൽത്താൻ കാണാൻ വന്ന വേളയിൽ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുവെങ്കിലും വാങ്ങാൻ കൂട്ടാക്കിയില്ല. നിർബന്ധിച്ചപ്പോൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു കുളം നിർമിച്ചാൽ മതിയെന്നായി. അങ്ങനെ മാനവിക്രമൻ രാജാവ് നൽകിയ സ്ഥലത്ത് ടിപ്പുവിന്റെ ചിലവിൽ തങ്ങൾ നിർദേശിച്ച സ്ഥലത്ത് നിർമിച്ചതാണ് മാനാഞ്ചിറ കുളം
കോഴിക്കോട്ടെ ഏറ്റവും പുരാതനമായ മസ്ജിദുകളിലൊന്നാണ് 1100 വർഷത്തിലേറെ പഴക്കമുള്ള മുച്ചുന്തി പള്ളി. മുച്ചിയൻ എന്ന അറബി നിർമിച്ചതിനാലാകണം പള്ളിക്ക് ഈ പേര് ലഭിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ വട്ടെഴുത്തിലുള്ള ശിലാലിഖിതത്തിൽ സാമൂതിരി പള്ളിക്ക് നൽകിയിരുന്ന നിത്യചിലവിന്റെ വിവരങ്ങൾ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ മലബാറിലെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഒരു ഉത്തമപ്രതീകമാണ് മുച്ചുന്തി. മോയിൻകുട്ടി വൈദ്യർ ഉഹ്ദ് പടപ്പാട്ട് രചിച്ചത് ഈ പള്ളിക്ക് മുകളിൽ ഇരുന്നായിരുന്നു. നാഗൂർ നായകം ശൈഖ് ഷാഹുൽ ഹമീദ് അന്നാഗൂരി രിയാള വീടാനായി ഈ മസ്ജിദിന് മുകളിൽ ഇരുന്നിരുന്നു. ഇപ്പോഴും ഇവിടെ വർഷംതോറും അവിടുത്തെ ഉറൂസ് വിപുലമായി നടന്നുവരുന്നു.
ശഹീദേ മില്ലത്ത് ടിപ്പു സുൽത്താനും പിതാവ് നവാബ് ഹൈദരലി ഖാനുമൊക്കെ മുരീദുമാരായിരുന്നു. കോഴിക്കോടിന്റെ പൈതൃകം വിളിച്ചോതുന്ന കുറ്റിച്ചിറ പള്ളിയുടെ പിറകുവശത്തെ ജിഫ്‌രി ഹൗസിനോട് ചേർന്നുള്ള പ്രൗഢമായ മസാറിൽ കുടുംബാദികളോടൊത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
വലിയ ഗ്രന്ഥരചയിതാവായിരുന്ന മഹാനവർ കൈ കൊണ്ട് എഴുതിയ ഖുർആനിന്റെ പ്രതിയുൾപ്പടെ നിരവധി ഗ്രന്ഥങ്ങൾ മസാറിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിടുന്ന് ഇബാദത്തിനായി ഇരുന്നപ്പോൾ അവിടുത്തെ ചൂടേറ്റ് അടിഭാഗം കരിഞ്ഞ ബെഞ്ചും അവിടെ കാണാനാവും. ടിപ്പു സുൽത്താൻ കാണാൻ വന്ന വേളയിൽ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുവെങ്കിലും വാങ്ങാൻ കൂട്ടാക്കിയില്ല. നിർബന്ധിച്ചപ്പോൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു കുളം നിർമിച്ചാൽ മതിയെന്നായി. അങ്ങനെ മാനവിക്രമൻ രാജാവ് നൽകിയ സ്ഥലത്ത് ടിപ്പുവിന്റെ ചിലവിൽ തങ്ങൾ നിർദേശിച്ച സ്ഥലത്ത് നിർമിച്ചതാണ് മാനാഞ്ചിറ കുളം
കോഴിക്കോട്ടെ ഏറ്റവും പുരാതനമായ മസ്ജിദുകളിലൊന്നാണ് 1100 വർഷത്തിലേറെ പഴക്കമുള്ള മുച്ചുന്തി പള്ളി. മുച്ചിയൻ എന്ന അറബി നിർമിച്ചതിനാലാകണം പള്ളിക്ക് ഈ പേര് ലഭിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ വട്ടെഴുത്തിലുള്ള ശിലാലിഖിതത്തിൽ സാമൂതിരി പള്ളിക്ക് നൽകിയിരുന്ന നിത്യചിലവിന്റെ വിവരങ്ങൾ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ മലബാറിലെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഒരു ഉത്തമപ്രതീകമാണ് മുച്ചുന്തി. മോയിൻകുട്ടി വൈദ്യർ ഉഹ്ദ് പടപ്പാട്ട് രചിച്ചത് ഈ പള്ളിക്ക് മുകളിൽ ഇരുന്നായിരുന്നു. നാഗൂർ നായകം ശൈഖ് ഷാഹുൽ ഹമീദ് അന്നാഗൂരി രിയാള വീടാനായി ഈ മസ്ജിദിന് മുകളിൽ ഇരുന്നിരുന്നു. ഇപ്പോഴും ഇവിടെ വർഷംതോറും അവിടുത്തെ ഉറൂസ് വിപുലമായി നടന്നുവരുന്നു.
കോഴിക്കോട് കണ്ണൂർ റോഡിൽ പുതിയങ്ങാടിയിൽ റോഡിനരികിൽ തന്നെയെങ്കിലും അധികമാരും കേൾക്കാതെപോയ ഒരു മസാറാണ് ചീനാടത്ത് മഖാം. ചൈനയിൽ നിന്ന് വന്ന സയ്യിദ് മഹ്മൂദ് ശംസുദ്ദീൻ അൽ ബുഖാരി എന്നവരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ നിന്ന് ചൈനയിലെ യൂനാൻ പ്രവിശ്യയിലെത്തിയ സയ്യിദ് ശംസുദ്ദീൻ അൽ ബുഖാരിയുടെ രണ്ടാം തലമുറക്കാരനാണ് മിങ് രാജവംശം ഭരിച്ചിരുന്ന കാലത്ത് ചൈനയിൽ ജനിച്ച മഹാനവർ. അന്നത്തെ യുവരാജാവിന്റെ ഉറ്റസുഹൃത്തായിരുന്ന മഹാനവർ പിന്നീട് വലിയ രാജപദവികൾ എത്തിച്ചു. രാജാവ് നിയോഗിച്ച വ്യാപാരസംഘത്തോടൊപ്പമുള്ള ഒരു യാത്രയിൽ AD 1433 ൽ കോഴിക്കോട് അടുത്ത് വെച്ച് അവിടുന്ന് കപ്പലിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു. അവിടുത്തെ ഭൗതികശരീരം പുതിയങ്ങാടിയിൽ മറവ് ചെയ്യുകയായിരുന്നു.
പറങ്കികൾ ഭാഗികമായി അഗ്നിക്കിരയാക്കിയെങ്കിലും ഇന്നും തലയെടുപ്പോടെ നിൽക്കുന്ന മിശ്കാൽ മസ്ജിദ്. അറബ് വ്യാപാരിയായിരുന്ന നഖൂദാ മിശ്കാൽ ആണ് സാമൂതിരി കൊടുത്ത സ്ഥലത്ത് എ. ഡി 1300 ൽ പണികഴിപ്പിച്ചത്. ഒരു മിനാരം പോലുമില്ലാതെ നിർമിച്ച അഞ്ചുനില പള്ളി ഒരുതുണ്ട് പോലും ബാക്കിവെക്കാതെ കത്തിച്ചുകളയാനായിരുന്നു അൽബുക്കർക്കിന്റെ നേതൃത്വത്തിലുള്ള പറങ്കിപ്പരിശകളുടെ തീരുമാനം. പക്ഷെ നടന്നില്ല. മസ്ജിദ് തകർക്കാൻ പറങ്കിപ്പട വന്നപ്പോൾ മുസ്ലിംകളോടൊത്ത് പ്രതിരോധിച്ചത് സാമൂതിരിയുടെ നായർപ്പടയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

കുറ്റിച്ചിറയുടെ ഊടുവഴികളിലൂടെ നടന്നാൽ ഇരുവശവും കാണുക പടാപ്പുറവും മണ്ഡകവും കൊട്ടിലുമൊക്കെയുള്ള ഒരുപാട് പഴയ വീടുകളാണ്. ചിലത് ഭാഗികമായി നന്നാക്കിയെടുത്തവയാണെങ്കിൽ മറ്റ് ചിലത് അതേപടി നിലനിർത്തിയിരിക്കുന്നു. ഒരു 60 'വർഷം പിറകോട്ട് പോയ ഒരു ഫീൽ ആണ് ഈ വഴിയിലൂടെ നടക്കുമ്പോൾ
അഞ്ച് വർഷങ്ങൾക്ക് മുമ്പ് അവിടുത്തെ സന്താനപരമ്പരയിൽ പെട്ടവരും ചൈനയിലെ 'നഖ്ശബന്ധിച്ച ജഹ്ശിയ ആത്മീയ സരണിയുടെ പ്രതിനിധികളും ഇവിടെ വരികയും മഖാമിലേക്കുള്ള പാരിതോഷികമായി ഈ കാലിഗ്രാഫി നൽകുകയും ചെയ്തിരുന്നു.
അനുഗ്രഹങ്ങൾ വാങ്ങാനും' കഴിയുന്ന ഒരുപിടി മസാറുകൾ തന്നെയുണ്ട് കടപ്പുറത്തിനിപ്പുറം. മുഹ്യിദ്ദീൻ മാലയുടെ രചയിതാവ് ഖാളി മുഹമ്മദോരുടേതും വലിയ സൈനുദ്ധീൻ മഖ്ദൂം 'തങ്ങളുടെ ഗുരുനാഥരായ ഖാളി ഫഖ്റുദ്ദീൻ 'അബൂബക്കർ എന്നവരുടേതും ഖബറിടങ്ങൾ
കോഴിക്കോട് വലിയ ജുമുഅത്ത് പള്ളിയുടെ പൂമുഖത്ത് ആണെങ്കിൽ മസ്ജിദിന് ഇടത് ഭാഗത്താണ് ശാദുലി 'മാലയുടെ രചയിതാവ് ഖാളി അബൂബക്കർ കുഞ്ഞി എന്നവരുടെ ഖബർ. മസ്ജിദിന് തൊട്ടുപിറകിൽ 'നൂറ്റാണ്ടുകളുടെ ചരിത്രമോതുന്ന ജിഫ്രി ഹൗസ്, കോഴിക്കോട് ബീച്ച് തീരുന്നിടത്ത് ബദവി ശഹീദ് മഖാം, ഇടയിൽ രണ്ട് സ്വഹാബികളുടെ മസ്ജിദുസ്സ്വഹാബ്, കുറച്ച് കൂടി മുന്നോട്ട് പോയാൽ വരക്കൽ ബാ അലവി സാദാത്തുക്കളും ശംസുൽ ഉലമയും അന്തിയുറങ്ങുന്ന 'വരക്കൽ മഖാം അങ്ങിനെ നീണ്ടുപോവും
കോഴിക്കോടിന്റെ ചരിത്രമെഴുതിയ കർമ്മനായകരുടെ 'നിര...ദൂരം തുച്ഛം, ഗുണം മിച്ചം, അടുത്ത വീട്ടിൽ 'മെച്ചം ... റബ്ബ് തൗഫീഖ് നൽകുമാറാവട്ടെ, അമീൻ

COMMENTS